ഉടമ അറിയാതെ അക്കൗണ്ടിൽ നടന്നത് 56 ഇടപാടുകൾ, നഷ്ടമായത് 15,000 രൂപ; പരാതി :-
ബാങ്ക് അക്കൗണ്ടിൽ നിന്ന് ഉടമ അറിയാതെ പണമിടപാടുകൾ നടന്നതായി പരാതി.മലപ്പുറം അമരമ്പലം വില്ലേജ് ഓഫീസിലെ ജീവനക്കാരനായ കരുളായി ചിത്രംപള്ളി ഗിരീഷ് ബാബുവിന്റെ എസ് ബി ഐയിലുള്ള സാലറി അക്കൗണ്ടിൽ നിന്നാണ് 15,000ത്തോളം രൂപ നഷ്ടപ്പെട്ടത്. 56 ഇടപാടുകളാണ് നടന്നത്. ഏപ്രിൽ 21 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ഉടമ അറിയാതെയുള്ള ഇടപാടുകൾ നടന്നത്.


0 അഭിപ്രായങ്ങള്‍