കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


തീവ്രമായ കാറ്റത്ത് മരങ്ങൾ വീണും ,മറ്റും, വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കാനിടയുണ്ട്. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ,ഒരു കാരണവശാലും സമീപത്തേക്ക് പോകരുത്. ആരെയും പോകാനനുവദിക്കുകയുമരുത്.


വൈദ്യുതി സംബന്ധമായ അപകടങ്ങളോ, അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ,ഒട്ടും വൈകാതെ 94 96 01 01 01  എന്ന എമർജൻസി നമ്പരിലോ ,അതത് സെക്ഷൻ ഓഫീസിലോ, 1912 ലോ  അറിയിക്കുക. 

ഈ നമ്പർ ഇപ്പോൾ തന്നെ ഫോണിൽ സേവ് ചെയ്യുക.


തക്ക സമയത്തുള്ള നമ്മുടെ ഇടപെടൽ ഒരുപക്ഷേ പലരുടെയും ജീവൻ തന്നെ രക്ഷിച്ചേക്കാം.