വീട്ടിൽ ജനൽ അടച്ചിടരുതെന്ന് മുഖ്യമന്ത്രി; മറക്കരുത് - ഡബിൾ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കൽ:--


കൊവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് പലരും വീട്ടിലെ ജനൽ അടച്ചിടാറുണ്ട്. എന്നാൽ ഇത്തരത്തിൽ അടച്ചിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനലുകൾ തുറന്നിടണം. വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പാക്കണം. ഇത് രോഗം പകരാനുള്ള സാധ്യത കുറയുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.