തുടർഭരണം ഉറപ്പിച്ചു,, ഉടൻ തന്നെ സത്യപ്രതിജ്ഞ ചെയ്യാനുള്ള തയ്യാറെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്‍,


ഇന്ന് (2/05/21)ഉച്ചക്ക് മാധ്യമങ്ങളെ കാണും                                                  


തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലം  പുറത്തുവരുമ്പോൾ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. .

രാജ്ഭവനില്‍ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക. മുഖ്യമന്ത്രി മാത്രമോ അല്ലെങ്കില്‍ മുഖ്യമന്ത്രിയോ ഘടകക്ഷികളിലെ രണ്ടോ മൂന്നുപേരോ ആകും സത്യപ്രതിജ്ഞ ചെയ്യുക. 

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും തുടര്‍ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതലേ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആത്മവിശ്വാസം വീണ്ടും വര്‍ധിപ്പിച്ചിരുന്നു