കോവിഡ് മഹാമാരിയിൽ ചക്കാലക്കൽ എച് എസ്സ് എസ്സ് ജെ ആർ സി കേഡറ്റുകൾ മാതൃകയായി :-


 മടവൂർ : ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ മടവൂർ ഗ്രാമപഞ്ചായത്തിലേക്ക്  30 പി പി ഇ കിറ്റുകളും, ആവശ്യമായ പൾസ് ഓക്സിമീറ്ററുകളും കൈമാറി . ജെ ആർ സി കേഡറ്റുകളോടൊപ്പം കൗൺസിലർ പി.അബ്ദുറഹിമാൻ മാസ്റ്റർ ,ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് അടുക്കത്ത്‌ രാഘവന് നൽകി ഉൽഘടനം ചെയ്തു . ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല കോട്ടക്കൽ ,ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സോഷ്മ സുർജിത്ത്‌,സന്തോഷ് മാസ്റ്റർ,ഫെബിന അബ്ദുൽ അസീസ് ,ജുറൈജ്‌ ,ജെ ആർ സി കൗൺസിലർമാരായ, കെ.ജാഫർ ,എം .ജുമാന,ടി.ധന്യ,പി കെ അൻവർ,സി.അൻവർ എന്നിവർ സംസാരിച്ചു