എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റവുമായി :-

 എസ്​.ബി.ഐ


ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനും ചെക്ക്​ബുക്ക്​ ചാർജുകളിലും മാറ്റങ്ങളുമായി എസ്​.ബി.ഐ. ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകൾക്കാണ്​ പുതിയ നിയമങ്ങൾ ബാധകമാവുക. ജൂലൈ ഒന്ന്​ മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുമെന്നും എസ്​.ബി.ഐ അറിയിച്ചു.