ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിയുക്ത എം എൽ എ ഓക്‌സിജൻ കോൺസെൻട്രേറ്റർ എത്തിച്ചു :-
ബാലുശ്ശേരി:കോവിഡ് പ്രതിരോധപ്രവർത്തനത്തിനുവേണ്ടി ബാലുശ്ശേരി താലൂക്കാശുപത്രിയിൽ ഓക്സിജൻ കോൺസെൻട്രേറ്ററും, സിലിൻഡറുകളും എത്തിച്ചു. നിയുക്ത എം.എൽ.എ. കെ.എം. സച്ചിൻദേവ് കഴിഞ്ഞദിവസം ആശുപത്രി സന്ദർശിച്ചപ്പോൾ കൂടുതൽ ഓക്സിജൻ സിലിൻഡറുകൾ വേണമെന്ന കാര്യം മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം.എസ്.സി.എൽ. വെയർഹൗസ് മുഖേന ഓക്സിജൻ കോൺസെൻട്രേറ്റർ ഉൾപ്പെടെയുള്ളവയും ,മറ്റും ലഭ്യമാക്കിയത്.


0 അഭിപ്രായങ്ങള്‍