ലോക്ക്ഡൗണില്‍ നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് ഡിജിപിയുടെ നിര്‍ദേശം:-


ലോക്ക്ഡൗണ്‍ പരിശോധനയുമായി ബന്ധപ്പെട്ട് നിര്‍മാണതൊഴിലാളികളെ തടയരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. തൊഴിലാളികളെ പലയിടങ്ങളിലും തടയുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പൊലീസുകാര്‍ക്ക് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ നിര്‍മാണ ജോലികള്‍ തടസപ്പെടരുത്. നിര്‍മാണ തൊഴിലാളികളെ തടഞ്ഞാല്‍ ജോലികള്‍ തടസപ്പെടും.