കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിക്കും ; ഉത്തരവ് പുറത്തിറങ്ങി_ _23-MAY-2021_
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വേരിയബിള്‍ ഡി എ വര്‍ധിപ്പിച്ച് തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. മാസത്തില്‍ 105 രൂപ മുതല്‍ 210 രൂപ വരെയാണ് വര്‍ധന. ഒരു കോടിയിലധികം ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും വര്‍ധിപ്പിച്ച തുക ലഭിക്കും. 2021 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സര്‍ക്കാര്‍ വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.

0 അഭിപ്രായങ്ങള്‍