വൈദ്യുതി മീറ്റർ റീഡിംഗ് ഇപ്പോൾ സ്വയം രേഖപ്പെടുത്താം :-
23-MAY-2021
കോവിഡ് കണ്ടെയ്ൻമെന്റ് സോണുകളിലും ,മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലും മീറ്റർ റീഡിംഗ് സാധ്യമാവാതെ വന്നാൽ ഉപഭോക്താക്കൾക്ക് സ്വയം റീഡിംഗ് എടുത്തു നൽകാനാകും.
എസ് എം എസ് വഴി കെ എസ് ഇ ബി അയയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ വെബ് പേജിൽ എത്തും. ഇവിടെ റീഡിംഗും ,മറ്റു വിവരങ്ങളും രേഖപ്പെടുത്താൻ കഴിയും, ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജിലെത്തിയാൽ തൊട്ടുമുമ്പത്തെ റീഡിംഗ് സ്ക്രീനിൽ കാണാനാകും. ഇതിനടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിംഗ് രേഖപ്പെടുത്തേണ്ടത്. മീറ്റർ ഫോട്ടോ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് റീഡിംഗിന്റെ ഫോട്ടോ നേരിട്ട് എടുക്കാം. 'കൺഫേം മീറ്റർ റീഡിംഗ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ സെൽഫ് മീറ്റർ റീഡിങ് പൂർത്തിയാകും.
ഉപയോക്താവു രേഖപ്പെടുത്തിയ റീഡിംഗും ഫോട്ടോയിലെ റീഡിംഗും പരിശോധിച്ചശേഷം അടയ്ക്കേണ്ട തുക എസ് എം എസിലൂടെ ഉപയോക്താവിനെ അറിയിക്കും.
കെ എസ് ഇ ബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാവുകയില്ല. ( https://ws.kseb.in/OMSWeb/registration ഈ ലിങ്കിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം),
വിവിധ തരം മീറ്ററുകളിൽ നിന്ന് റീഡിംഗ് എടുക്കുന്ന വിധം ഇവിടെ കാണാം :
https://www.facebook.com/ksebl/posts/3795551597222712


0 അഭിപ്രായങ്ങള്‍