ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവേറും; വര്‍ധന ജൂണ്‍ ഒന്നു മുതല്‍ :-

 (29 മേയ് 2021)


ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ഇനി ചെലവേറും. ആഭ്യന്തര വിമാനയാത്രാ നിരക്കിന്റെ കുറഞ്ഞ പരിധി 13 ശതമാനത്തിൽ നിന്ന് 16 ശതമാനമാക്കി ഉയർത്താൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ജൂൺ ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽ വരും. മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം 40 മിനിട്ടിന് താഴെയുളള ആഭ്യന്തര വിമാനയാത്ര നിരക്ക് 2300 രൂപ മുതൽ 2600 വരെ ഉയരും.