ആരോഗ്യവകുപ്പിൽ കരാർ നിയമനം                                                  

 (29-MAY-2021)


കോഴിക്കോട്: -ദേശീയ ആരോഗ്യദൗത്യത്തിനുകീഴിൽ പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്‌സ്, ജെ.പി.എച്ച്.എൻ., ആർ.ബി.എസ്.കെ. നഴ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, ഡെവലപ്പ്മെന്റൽ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലുമുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായപരിധി 2021 ജൂൺ ഒന്നിന് 40 വയസ്സ്. ജൂൺ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പ് nhmkkdinterview@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : www.arogyakeralam.go‌v.in