കോണ്‍ഗ്രസ് എം.പി രാജീവ് സാതവ് കോവിഡ് ബാധിച്ച് മരിച്ചു                                                  

 

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവും, രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.