ഇമവെട്ടാതെ കാവലായ് കെ എസ് ഇ ബി :-
നരിക്കുനി: - വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റില്‍ വൈദ്യുതി മേഖലയ്ക്ക് കനത്ത നഷ്ടം. ചെറുകിട പോസ്റ്റുകളും, ട്രാന്‍സ്ഫോര്‍മറുകളുമടക്കം ഉന്നത വോള്‍ട്ടതയിലുള്ള ലൈനുകള്‍ക്കു വരെ തടസമുണ്ടായി.മരങ്ങള്‍ കടപുഴകി വീണും, മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണും , വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും, ലൈനുകള്‍ തകരാറുകയും ചെയ്തു.
പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങള്‍ വകവയ്ക്കാതെ, ഈ കോവിഡ് മഹാമാരിയുടെ കാലത്തും കെ എസ് ഇ ബി ജീവനക്കാര്‍ പൂര്‍ണ്ണമായും കര്‍മ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങള്‍ ഒഴിവാക്കാനും, യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ചിലയിടങ്ങളില്‍ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
കോവിഡ് വ്യാപനത്തിടെ പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്താല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ കെ എസ് ഇ ബി ജീവനക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട് ,. ആശുപത്രികളിലേക്കും, കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും , വൈദ്യുതിബന്ധം അതിവേഗം പുന:സ്ഥാപിക്കുകയും, വൈദ്യുതി മുടങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തു വരികയാണ് ,
വ്യാപകമായി നാശമുണ്ടായ പ്രദേശങ്ങളില്‍, രാത്രി ആരംഭിച്ച വൈദ്യുതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മരങ്ങള്‍ വെട്ടിമാറ്റിയും,പൊട്ടിയ ലൈനുകളും ,പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി ഈ കോവിഡ് മഹാമാരിയുടെ കാലത്തും കെ എസ് ഇ ബി ജീവനക്കാര്‍ അശ്രാന്തം പരിശ്രമിക്കുന്നത്.
വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുന്‍ഗണന നല്‍കുക. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികള്‍ പരിഹരിക്കുക.
മാന്യ ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാന്‍ കെ എസ് ഇ ബി ജീവനക്കാര്‍ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കള്‍ വൈദ്യുതി ബോര്‍ഡിനോട് സഹകരിക്കണമെന്നും വൈദ്യുതി ബോർഡ് അഭ്യര്‍ത്ഥിക്കുന്നുണ്ട് ,
കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങള്‍ ,വൈദ്യുതി ലൈനുകളില്‍ വീഴാനും, അതുവഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ഇത്തരത്തില്‍ വൈദ്യുതി അപകടങ്ങളോ ,അപകട സാധ്യതകളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ അതത് കെ എസ് ഇ ബിസെക്ഷന്‍ ഓഫീസിലോ, പ്രത്യേക എമര്‍ജന്‍സി നമ്പറായ 9496010101 ,1912 ലോ അറിയിക്കേണ്ടതാണ്.
ഫോട്ടോ :- നരിക്കുനി കെ എസ് ഇ ബി സെക്ഷൻ പരിധിയിൽ ചോലക്കരത്താഴത്ത് മരം വീണ് തകർന്ന 11 കെ വി വൈദ്യുതി ത്തൂൺ


0 അഭിപ്രായങ്ങള്‍