എക്‌സൈസ് വകുപ്പ് ഹെല്‍പ്ഡെസ്‌ക് തുടങ്ങി :-
വാക്‌സിനേഷന്‍ എടുക്കാന്‍ വാഹന സൗകര്യമില്ലാത്ത ആളുകള്‍ക്ക് യാത്രാസൗകര്യത്തിനും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാം
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. നമ്പറുകള്‍: 0495-2376762, 2372927.
വാക്‌സിനേഷന്‍ എടുക്കാന്‍ വാഹന സൗകര്യമില്ലാത്ത ആളുകള്‍ക്ക് യാത്രാസൗകര്യത്തിനും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാം. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ പ്രവര്‍ത്തിക്കും.
ലോക്ക്ഡൗണില്‍ മദ്യം ലഭിക്കാത്തതിനാല്‍ ആല്‍ക്കഹോള്‍ വിത്ഡ്രോവല്‍ സിന്‍ഡ്രോം ഉളള ആളുകള്‍ക്ക് ജില്ലയില്‍ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കൗണ്‍സിലിംഗ് സെന്ററിന്റെയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററിന്റെയും സേവനം ഉപയോഗിക്കാം. കൗണ്‍സിലര്‍ ശരത്ത്-ഫോണ്‍ നമ്പർ : 9188458494. ഡി-അഡിക്ഷന്‍ സെന്റർ ഫോണ്‍ നമ്പർ: 9495002270.
ഡി- അഡിക്ഷന്‍ സെന്ററിലെ തിരക്ക് കുറയ്ക്കാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ടെലികൗണ്‍സിലിംഗ് നല്‍കുന്നതിനായി രണ്ട് കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.


0 അഭിപ്രായങ്ങള്‍