കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ്‌


നരിക്കുനി :

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി 

യു പി ഹുസൈൻ കുട്ടി ഹാജി 

നരിക്കുനി ഗ്രാമപഞ്ചായത്തിന് നെബുലൈസറുകൾ കൈമാറി. 

 ഗ്രാമപഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി കെ സലിം നെബുലൈസറുകൾ അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങി.



കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ   ശ്വാസ തടസ്സമുണ്ടാവുന്ന ഒരു പാട് കോവിഡ് രോഗികൾക്ക്ആശ്വാസമേകുന്നതാണ് അദ്ദേഹത്തിന്റെ ഈ കൈതാങ്ങ്.

  

 ഇത്തരം സുമനസുകളുടെ ഇതുപോലുള്ള കാരുണ്യ പ്രവർത്തനങ്ങൾ നാടിനും സമൂഹത്തിനും മാതൃകയാണെന്നും ഇത്തരം പ്രവർത്തനം മറ്റുള്ളവർക്ക് പ്രചോദനമാവട്ടെ എന്നും സി.കെ. സലീം പറഞ്ഞു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി,

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ഉമ്മു സൽ‍മ,

ഗ്രാമപഞ്ചായത്ത് മെമ്പർ മജീദ്, അസിസ്റ്റാന്റ് സെക്രടറി ഗിരിജ,

മനോജ് മാസ്റ്റർ , യു പി ജമാൽ ,

വി സി ഹമീദ് , എം സി ഇബ്രാഹിം, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.