ബ്ലാക്ക് ഫം​ഗസ് നേരത്തെ ഉണ്ടായിരുന്നു, കൊവിഡ് വന്ന ശേഷം കൂടിയിട്ടില്ല; മരുന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി:--


​  ബ്ലാക്ക് ഫം​ഗസ് നേരത്തെ തന്നെ സംസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും കൊവിഡ് വന്ന ശേഷം ഇത് കൂടിയിട്ടില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോ​ഗത്തിനെ കുറിച്ച് അവബോധമാണ് വേണ്ടത്. രോ​ഗത്തെപ്പറ്റി ബോധവൽക്കരണം സംഘടിപ്പിക്കും. ബ്ലാക്ക് ഫം​ഗസിന് മരുന്ന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.