വീടുകളിൽ ദീപശിഖ തെളിയിച്ചും, മധുരം വിളമ്പിയും ,എൽഡിഎഫ് വിജയാഘോഷം :-
നരിക്കുനി: -എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിലാണ് നടക്കുന്നത്. വീടുകളിൽ ദീപശിഖ തെളിയിച്ചും, മധുരം വിളമ്പിയുമാണ് ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എൽഡിഎഫിന്റെ വിവിധ നേതാക്കൾ ആഘോഷങ്ങളിൽ പങ്കാളികളായി. മെയ് 7 വിജയദിനം എന്ന പേരിൽ സംഘടിപ്പിക്കുകയായിരുന്നു ,. കൊവിഡ് ആയതുകൊണ്ട് റാലികളും മറ്റും സംഘടിപ്പിക്കാനാവില്ല. അതുകൊണ്ടാണ് പ്രവർത്തകരുടെ വീടുകളിൽ കുടുംബത്തോടൊപ്പം ദീപം തെളിയിച്ചും ,മധുരം വിളമ്പിയും മറ്റൊരാൾക്ക് ശല്യമില്ലാതെ ആഘോഷിച്ചത്


0 അഭിപ്രായങ്ങള്‍