രോഗ ലക്ഷണമുള്ളവരെ എഫ്.എൽ.ടി.സി. കളിലേക്ക്  മാറ്റാൻ നിർദ്ദേശം                                              



*കോഴിക്കോട്‌:* അൻപത് വയസ്സിന് മുകളിലുള്ളതും കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരുമായ അതിഥി തൊഴിലാളികളേയും പട്ടിക വർഗ്ഗ വിഭാഗക്കാരേയും സുരക്ഷയും രോഗ പകർച്ചയും മുൻ നിർത്തി എഫ്.എൽ.ടി സികളിലേക്ക് മാറ്റണമെന്ന് ജില്ലാ കലക്ടർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളിലെ കൺട്രോൾ ക്യാമ്പ് മാനേജ് മെന്റ് കമ്മിറ്റി തുടങ്ങണം. പൊലീസ്, വാർഡ് മെംബർ തുടങ്ങിയവർ കമ്മിറ്റിയിൽ ഉണ്ടാവണം.