ആരോഗ്യ പ്രവർത്തകയെ മാറ്റിയതിൽ ഡി വൈ എഫ് ഐ പ്രതിഷേധിച്ചു.
നരിക്കുനി :-നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകയും, പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആംബുലൻസ് ഡ്രൈവറുമായ രമ. സി യെ കോവിഡ് നടപടി ക്രമങ്ങൾ പാലിക്കാതെ പുറത്താക്കിയ നരിക്കുനി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡി വൈ എഫ് ഐ നരിക്കുനി മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.ഈ മഹാമാരിയിൽ മുന്നറിയിപ്പ് നൽകാതെ വിളിച്ചു വരുത്തി പിരിച്ചുവിടുകയായിരുന്നു ഭരണ സമിതി ചെയ്തത് ,ദീർഘകാലത്തെ പരിചയമുള്ളവരെ ആരോഗ്യ മേഖലയിൽ നിലനിർത്തണമെന്ന സർക്കാർ നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് നടപടിയെന്ന് സിപിഐ (എം) നരിക്കുനി ലോക്കൽ കമ്മിറ്റിയും ആരോപിച്ചു. ഡി വൈ എഫ് ഐ പ്രതിഷേധത്തിന് മേഖലാ സെക്രട്ടറി കെ കെ മിഥിലേഷ്, പ്രസിഡന്റ് റംഷിദ് എന്നിവർ നേതൃത്വം നൽകി.


0 അഭിപ്രായങ്ങള്‍