എം.പി.വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു. :-

നരിക്കുനി: എൽ.ജെ.ഡി. കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എം.പി.വീരേന്ദ്ര കുമാറിനെ അനുസ്മരിച്ചു.  അടിയുറച്ച നിലപാടുകളും , ചാഞ്ചാട്ടമില്ലാതെ ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങളുമാണ് വീരേന്ദ്രകുമാറിനെ വേറിട്ടു നിർത്തുന്നതെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത എൽ.വൈ.ജെ.ഡി ദേശീയ പ്രസിഡണ്ട് സലീം മടവൂർ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് ആവിലോറ രവി അധ്യക്ഷം വഹിച്ചു. എൽ.ജെ.ഡി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.ഗോപാലൻ, എ.കെ.മുഹമ്മദ് അഷറഫ്, ഒ.പി.മുഹമ്മദ് ഇഖ്ബാൽ പ്രസംഗിച്ചു.