,


സി പി ഐ (എം) കൊടുവള്ളി ലോക്കൽ കമ്മിറ്റി ഓഫീസ് കോവിഡ് ഹെൽപ് ഡസ്കായി പ്രവർത്തിക്കും


താമരശ്ശേരി:നാളെ മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപിഐഎം കൊടുവള്ളി ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന മത്തായി ചാക്കോ - ഒ കെ ഭാസ്കരൻ സ്മാരകമന്ദിരം കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഹെൽപ്പ് ഡെസ്ക്ക്കായി പ്രവർത്തിക്കും 24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക്ക് മുഖാന്തരം കോവിഡ് ടെസ്റ്റ്  നടത്തുന്നതിന് ആളുകളെ വീട്ടിൽനിന്നും കൊണ്ടുപോകുന്നതിനും രോഗികളെ ആശുപത്രിയിൽ എത്തിക്കുക  അടച്ചുപൂട്ടലിനെ തുടർന്ന് വീട്ടിലേക്ക്  വേണ്ട നിത്യോപയോഗ സാധനങ്ങൾ എത്തിക്കാൻ കഴിയാത്തവർക്ക് എത്തിച്ചുകൊടുക്കുക, രോഗം സ്ഥിരീകരിച്ചവരുടെ വീടുകൾ അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങൾ ഹെൽപ്പ് ഡെസ്ക്ൻ്റെ ഭാഗമായി ചെയ്തു കൊടുക്കപ്പെടും.


കൊടുവള്ളിയിൽ കഴിഞ്ഞ ഒരു വർഷകാലമായി പ്രവർത്തിക്കുന്ന സി.പി.ഐ.എംൻ്റെ നേതൃത്വത്തിലുള്ള കോവിഡ്  പ്രതിരോധ സേനയാണ്  ഈ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നത് , നൂറിൽപരം ഡി.വൈ .എഫ്.ഐ പ്രവർത്തകരാണ് പ്രതിരോധ സേനയിൽ  വളണ്ടിയർമാരായി പ്രവർത്തിക്കുന്നു. ഇതിൽ 30 പേർ ഡ്രൈവർമാരാണ് .നാല് വാഹനം സ്ഥിരമായി ഓടികൊണ്ടിരിക്കുകയാണ് .ഏത് സമയത്ത് വിളിച്ചാലും കോവിഡ് സേനയുടെ വളണ്ടിയർമാരുടെ സേവനം ലഭ്യമാവും  വളണ്ടിയർമാരായി പ്രവർത്തിക്കുന്നവർക്ക് രോഗം പിടിപ്പെട്ടാൽ  ഇവർക്ക് താമസിക്കാൻ 5 കേന്ദ്രങ്ങളിലായി പ്രത്യേകം വീടുകൾ തയ്യാറാക്കിയിട്ടുണ്ട് , നിർഭയത്തോടെ പ്രതിരോധ സേന നടത്തുന്ന  പ്രവർത്തനം ജനങ്ങൾക്കാകെ വലിയ അശ്വാസമാണ് , ഇതിനും പുറമെ സർക്കാരും നഗര സഭയും ഏൽപ്പിക്കുന്ന പ്രവർത്തനങ്ങളും സേന   ഏറ്റെടുത്ത് നടത്തി വരുന്നുണ്ട് .സഹായക്കൾക്കായി വിളിക്കേണ്ട ഫോൺ നമ്പറുകൾ


9656609927,8943824971,9846460925,9539904448,8086264727