വാക്സിനേഷൻ ലഭ്യമാക്കണം.

 ഡി വൈ എഫ് ഐ. 


നരിക്കുനി :പഞ്ചായത്ത്‌ പരിധിയിലെ മുഴുവൻ ആർ ആർ ടി അംഗങ്ങൾക്കും, കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകർക്കും  വാക്സിനേഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ നരിക്കുനി മേഖല കമ്മറ്റി ആവശ്യപ്പെട്ടു. കോവിഡ് രോഗികളുമായും അവരുടെ വീടുകളുമായും ബന്ധപ്പെടുന്ന ഇവർക്ക് രോഗം പിടിപെടുന്ന സാഹചര്യം മുന്നിൽക്കണ്ട് ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. മേഖല സെക്രട്ടറി കെ കെ മിഥിലേഷ് പ്രസിഡന്റ് എൻ വി റംഷിദ് എന്നിവർ സംസാരിച്ചു.