22.5.2021

[[പ്രകൃതിയെ ജീവനുതുല്യം സ്നേഹിച്ച വൃക്ഷങ്ങളുടെ കൂട്ടുകാരന്‍ -സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓാര്‍മ്മകള്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് ,ആ സ്മരണയ്കുവേണ്ടി ``മനുഷ്യക്കിണര്‍ '' എന്ന ഈ കവിത സമര്‍പ്പിക്കുന്നു ]]


                മനുഷ്യക്കിണര്‍

                       =====

രചന-

ലോഹിതാക്ഷന്‍ പുന്നശ്ശേരി (9947595696)


    മരുഭൂവില്‍ ഒരു മരതകവാടം,

മനുഷ്യക്കിണറൊന്നുണ്ടുപോല്‍ !/

മനോജ്ഞസുതലം തേടി ഞങ്ങള്‍ ,നിരാശരായി മടങ്ങുമ്പോള്‍

അകലെക്കണ്ടു മരതകരത്നം ഒരുതരി മണ്ണില്‍ വീണതുപോലെ !/

വഴിക്കു കൂട്ടായൊരുവനെ നേടി,വിജനം വീഥിയില്‍ മണിദീപം !/

     മണല്‍പ്പരപ്പാം തിരകള്‍ മുന്നില്‍ ,

മുകളില്‍ തീയായ് കതിരോനും !/

കഠിനതപെരുകിയ വഴികളിലൂടെ

കരളിലെ മോഹത്തിരകളിലൊഴുകി/

    പച്ചില കൊണ്ടൊരു കൂടാരം,സ്വച്ഛത തന്നുടെ കേദാരം!/

     കിണറില്ല,വിടെ ജലമില്ലെന്നാല്‍

ഹരിതം സുരഭിലമാര്‍ന്ന തടം/

പാഴ്കഥപോലെ പറഞ്ഞു പാന്ഥന്‍,കേള്‍ക്കാനിമ്പം ഞങ്ങള്‍ക്കും ;

കിണറില്ലാത്തൊരു കിണറില്‍നിന്നും

കോരിയകഥയില്‍ ഉള്ള് നടുങ്ങി !/

     ഒരുനാളവിടം ജനനിബിഡം,തണ്ണീര്‍ക്കുടമായൊരു കിണറും !/

വഴിവെട്ടീ,അവര്‍ കുഴികുത്തീ, കുന്നില്‍  പലപല കുടില്‍ കെട്ടി /

    ആള്‍മറയില്ലാകിണറാണെങ്കിലുമാളുകള്‍ തണ്ണീര്‍ തേടിവരും/

ഒരുനാള്‍ കിണറ് തകര്‍ന്നു പോല്‍ ! പലരും കിണറില്‍ വീണുപോല്‍ !/

രക്ഷയ്കൊരു കയര്‍ താഴ്തി പോല്‍;

പലതുയിര്‍,ഒരുകയര്‍,എന്ത്ഫലം ?/

     തിക്കുതിരക്കൊഴിവാക്കാനാമോ യുക്തിയൊരുത്തന്‍ കല്പിച്ചു --

  ``ജാതിമതങ്ങള്‍ തിരിച്ചെഴുതാം,ജാതിക്കൊട്ടകള്‍ താഴ്തീടാം ''/

ജാതിയറിഞ്ഞവര്‍ കൊട്ടയിലേറി,

ജാതകദോഷം വന്നവര്‍ നീറി !/

കയറായ് രക്ഷകരെത്താത്തവരുടെ,

കള്ളി തിരിക്കാനാവാത്തവരുടെ

കഥയാ കിണ് വിഴുങ്ങി പോല്‍ !!/

       കരയരുതിനിയും കഥ തുടരാം ;

``ജാമജ''രങ്ങനെ കരപറ്റി !

``മാനുഷ''രങ്ങനെ കിണര്‍ പറ്റി!

``പുതുഫലിതങ്ങള്‍'' തീര്‍ക്കണമല്ലോ

പലകാലങ്ങള്‍ ചിരിക്കണമല്ലോ !!/

------------

      അവരുടെ ചുട്ട കിനാക്കള്‍ പൊങ്ങി,

മേഘക്കെട്ട് പതഞ്ഞൊഴുകി ;/

കുന്നും കിണറും കുന്നായ്മകളും ഒന്നായന്ന്

നിരപ്പായി !/

     കാലമരിച്ചുനടന്നൂ വീണ്ടും,

കിണര്‍വട്ടത്തില്‍ മണ്ണിടറി;

ഉയിര്‍പൊട്ടി,പുതുമുളപൊട്ടി !!/

     ആയിരമടിയില്‍നിന്നുമുണര്‍ന്നു ,

മൂടുപടങ്ങള്‍ പൊഴിച്ചുമുണര്‍ന്നു !

അതിരുതിരിക്കാത്തുണര്‍-

--------------------------------------

വായി ;

ഹരിതമനോഹരവനമായി !/

       ഉടല്‍,മന,മുള്ളൊരു ജീവിക്കെല്ലാം

പൂ,തേന്‍,കനി തന്‍ തണലായി ;

``മാമരമാനുഷസൗഹൃദം''

    ------------------------------

ഇങ്ങനെ മന്നിലെ 

ശാശ്വതദാഹത്തേനാം

`മനുഷ്യക്കിണ'റെന്നറിയുന്നു !/

      ``പുതുചരിതങ്ങള്‍''

 തീര്‍ക്കണമല്ലോ;

പലകാലങ്ങള്‍ 

ജയിക്കണമല്ലോ !!

--------

[[ജാമജര്‍--മനുഷ്യത്തിന്‍റെ മുന്നിലും ജാതിമതചിന്തകളില്‍ വിട്ടുവീഴ്ചയില്ലാത്തവര്‍]]