കോവിഡ് പ്രതിസന്ധി : അക്കൗണ്ടുടമകള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എസ് ബി ഐ :-
കോവിഡ് പ്രതിസന്ധിയില്‍ തങ്ങളുടെ ബാങ്ക് ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ, എകൗണ്ടുടമകള്‍ക്ക് മറ്റു ബ്രാഞ്ചുകളില്‍നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച് അക്കൗണ്ടുടമകള്‍ക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളില്‍നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി 50,000 രൂപയില്‍നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി.
ബാങ്കിലെ പിന്‍വലിക്കല്‍ ഫോം ഉപയോഗിച്ച് മറ്റുശാഖകളില്‍നിന്ന് പിന്‍വലിക്കാവുന്ന പരിധി 5,000 രൂപയില്‍നിന്ന് 25,000 രൂപയായും വര്‍ദ്ധിപ്പിച്ചു. ഇതര ബ്രാഞ്ചുകളില്‍ ചെക്ക് ഉപയോഗിച്ച് തേര്‍ഡ് പാര്‍ട്ടികള്‍ക്ക് പണം പിന്‍വലിക്കാനും അനുമതി നല്‍കി.
50,000 രൂപ വരെയാണ് പരമാവധി ഇത്തരത്തില്‍ പിന്‍വലിക്കാനാവുക. നേരത്തേ തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ല. ഇവരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ പരിശോധിച്ച് സൂക്ഷിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ 2021 സെപ്തംബര്‍ 30 വരെയായിരിക്കും ഇളവുകള്‍ ലഭ്യമാവുക.

0 അഭിപ്രായങ്ങള്‍