പേമാരിയിൽ വീട് തകർന്നു ,

നരിക്കുനി: വീട് തകർന്നു ദുരിതത്തിലായ  കുടുംബത്തിനു ജില്ലാപഞ്ചായത്ത് മെംബർ തുണയായി. 

കക്കൂർ പഞ്ചായത്ത് എട്ടാം വാർഡിലെ പുന്നശ്ശേരി പുലക്കുന്നുമ്മൽ അരവിന്ദന്റെ വീട് കാറ്റിലും മഴയിലും പൂർണമായി  തകർന്നു. അരവിന്ദന്റെ 90 വയസ്സുള്ള അമ്മ കല്യാണിയും ഭാര്യ രമണി എന്നിവർ  വീട്ടിനുള്ളിലായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. വീട് താമസയോഗ്യമല്ലാതായി. കുടുംബത്തിനു താമസിക്കാൻ സൗകര്യമില്ലാതായ വിവരം അറിഞ്ഞ ജില്ലാ പഞ്ചായത്ത് മെംബർ ഐ.പി.രാജേഷ് സ്വന്തം വീട്ടിൽ ഇവർക്ക് താമസ സൗകര്യം ഒരുക്കി. ഐ.പി.രാജേഷ്  അമ്മയ്ക്കൊപ്പം  ജ്യേഷ്ഠനും കുടുംബത്തിനും  ഒപ്പമാണ് താമസം. 

നാട്ടുകാരുടെ നേതൃത്വത്തിൽ വീട്ടുസാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തകർന്ന വീട് 

വില്ലേജ് അധികൃതർ സന്ദർശിച്ചു.