ഡി വൈ എഫ് ഐ സ്നേഹയാത്ര 


നരിക്കുനി: - ഡി വൈ എഫ് ഐ നരിക്കുനി ബ്ലോക്കിന് കീഴിലെ നരിക്കുനി, പാലങ്ങാട്, നന്മണ്ട നോർത്ത്, നന്മണ്ട സൗത്ത്, ചീക്കിലോട്, കാക്കൂർ, കാരക്കുന്നത്ത്, മടവൂർ, പുല്ലാളൂർ എന്നീ  മേഖലകളിൽ നിന്നും, ബ്ലോക്കിൽ നിന്നും  സംഘടിപ്പിച്ച 24×7 ഹെല്പ് ഡെസ്ക് സ്നേഹവണ്ടിയുടെ ഉദ്ഘാടനം  നരിക്കുനിയിൽ വെച്ച് നടന്നു.  സംസ്ഥാന കമ്മറ്റി അംഗം  ടി കെ സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു ,ബ്ലോക്ക് സെക്രട്ടറി വി കെ വിവേക് .പ്രസിഡൻറ് കെ കെ ഷിബിൻലാൽ. ട്രഷറർ ഒ അബ്ദുറഹിമാൻ .കെ എം നിനു, ,കെ കെ മിഥിലേഷ് എന്നിവർ സംസാരിച്ചു ,


വിവിധ മേഖലകളിൽ നിന്നായി 30 വാഹനങ്ങളാണ് കർമരംഗത്തുള്ളത്.. 

സ്നേഹയാത്രയുടെ മികച്ച പ്രവർത്തനങ്ങളാണ് ഓരോ കമ്മിറ്റിയും ഏറ്റെടുത്ത് നടത്തുന്നത്.. 

ത്യാഗ സന്നദ്ധതയുടെ അടയാളമായി കേരളത്തിൽ DYFI മാറിയിരിക്കുന്നു.. 

വരും ദിവസങ്ങളിൽ മുഴുവൻ യൂണിറ്റുകളിലും ഈ പ്രവർത്തനം സംഘടിപ്പിക്കാൻ DYFI ഇടപെടുകയാണ്.. 


സഹായിച്ച മുഴുവൻ സുമനസ്സുകളെയും DYFI അഭിവാദ്യം ചെയ്യുന്നതോടൊപ്പം , കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ അവസാനം വരെ DYFI സഖാക്കൾ അണിനിരക്കുമെന്നും അറിയിക്കുന്നു..