ഭർത്താവിൻ്റെ സ്മരണക്ക് ചരമവാർഷിക ദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നൽകി:
നരിക്കുനി: -ഈ നാട് തോൽക്കില്ല, പ്രതിസന്ധികളുടെ ഈ മഹാമാരിക്കാലത്തും, നന്മുടെ നാടിനെ ചേർത്തു നിർത്തുകയാണ് പുന്നശ്ശേരി എട്ടാം വാർഡിലെ പുതിയോട്ടിൽ ശാന്ത ടീച്ചറെ പോലുള്ള മനുഷ്യർ,
" കഴിവിനൊത്തുപണിയണം, ചിലവിനൊത്തെടുക്കണം ,മിച്ചമുള്ളതോ പങ്കുവെക്കണം"
ശാന്ത ടീച്ചറുടെ ഭർത്താവ് കാളൂർ ഗംഗാധരൻ മാസ്റ്റ്റു ടെ നാലാം ചരമവാർഷികത്തിൽ കേരളത്തെ അതിജീവിപ്പിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകി മാതൃകയായിരിക്കയാണ് ഈ അധ്യാപിക ,ഒരു ദിവസത്തെ ശമ്പളം കടം ചോദിച്ചപ്പോൾ ആ ഉത്തരവ് കത്തിച്ച അദ്ധ്യാപിക സമൂഹം നാടിനുണ്ടാക്കിയ അപമാനം നില നിൽക്കെയാണ് അദ്ധ്യാപക സമൂഹത്തിന് മാതൃകയായി ശാന്ത ടീച്ചർ ആരും ആവശ്യപ്പെടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നൽകിയത് , പണം കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മണങ്ങട് ഏറ്റുവാങ്ങി,


0 അഭിപ്രായങ്ങള്‍