മഹാമാരി കാലത്ത് സ്നേഹത്തിന്‍റെ കരുതൽ സ്പർശമായി ഡി വൈ എഫ് ഐ വക സാനിറ്റൈസറും ,ഹാൻ്റ് വാഷും :-


നരിക്കുനി:

സമരോത്സുക യൗവ്വനത്തിന്‍റെ പ്രതീകമായാണ് പൊതുവിൽ DYFI യെ അടയാളപ്പെടുത്തുന്നത്. എന്നാൽ സമരം മാത്രമല്ല, സമൂഹത്തിന് എന്നും കരുതലായി മാറിയ സംഘടന കൂടിയാണ് DYFI.

ഇക്കഴിഞ്ഞ പ്രളയ കാലങ്ങളിലും ഇപ്പോൾ ഈ മഹാമാരി കാലത്തും ഡി വൈ എഫ് ഐ യുടെ കരുതൽ സ്പർശം കേരളം ആവോളം അനുഭവിച്ചു. കോവിഡ് കാലത്ത് സംസ്ഥാനത്തെ മറ്റിടങ്ങളിലേത് പോലെ 

ഡി വൈ  എഫ് ഐ പുല്ലാളൂര്‍ മേഖല കമ്മറ്റിക്ക് കീഴിലെ ചെറുവലത്ത്താഴം യൂണിറ്റ്  മാതൃകയാവുകയാണ്.

യൂനിറ്റ് പരിധിക്ക് കീഴിലെ മുഴുവന്‍  വീടുകളിലും സാനിറ്റൈസറും, 

ഹാന്‍ഡ് വാഷും സൗജന്യമായി നിർമ്മിച്ച് നല്‍കി. 

 സാനിറ്റൈസര്‍ മേഖല പ്രസിഡണ്ട് ജിനിലിന് നല്‍കി ഉദ്ഘാടനം ചെയ്തു.  സമാഹരിച്ച പി പി ഇ കിറ്റുകള്‍ മേഖല സെക്രട്ടറി ഷജിലിന് കൈമാറി.

യുനിറ്റ് സെക്രട്ടറി അശ്വന്ത് കരിമ്പനക്കല്‍ അദ്ധ്യക്ഷനായിരുന്നു ,

സി പി ഐ (എം)ചെറുവലത്ത്താഴം ബ്രഞ്ച് സിക്രട്ടറി 

രമേശന്‍, ലോക്കല്‍ സിക്രട്ടറി അനൂപ് ഇ.,

ഒ. അബ്ദുറഹിമാന്‍ ,  മിനി പ്രമോദ്, അതുല്‍ വി സി. തുടങ്ങിയവര്‍ സംസാരിച്ചു ,