ഒരേ പന്തലിൽ സഹോദരിമാരെ വിവാഹം ചെയ്ത വരൻ അറസ്റ്റിൽ - :-


​  സഹോദരിമാരായ പെൺകുട്ടികളെ ഒരേ പന്തലിൽ വെച്ച് വിവാഹം ചെയ്​ത വരൻ അറസ്റ്റിൽ. കർണാടകയിലെ കോലാറിൽ കുരുഡുമാലെ ​ക്ഷേത്രത്തിലാണ് സംഭവം. ഒരേ പന്തലിൽ സഹോദരിമാരായ ലളിതയെയും സുപ്രിയയെയും വിവാഹം ചെയ്​ത്​ വരൻ ഉമാപതിയെ ആണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. സഹോദരിമാരിൽ ഒരാൾക്ക്​ പ്രായപൂർത്തിയാകാത്തതാണ് ഉമാപതിയുടെ അറസ്റ്റിൽ കലാശിച്ചത്.