നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ,മൊബൈൽ മെഡിക്കൽ യൂണിറ്റും നിയുക്ത എംഎൽഎ  എം കെ മുനീർ ഉദ്ഘാടനം ചെയ്തു



നരിക്കുനി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക,

രോഗികൾക്ക്  മികച്ച രീതിയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും, മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉദ്ഘാടനവും എം കെ മുനീർ എംഎൽഎ നിർവഹിച്ചു നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം അധ്യക്ഷം വഹിച്ചു . പഞ്ചായത്ത് സെക്രട്ടറി അനീഷ് സ്വാഗതം പറഞ്ഞു. എം എൽ എ യുടെ പൾസ് ഓക്സി മീറ്റർ ചലഞ്ചിൽ നിന്നും 45 ഓക്സിമീറ്റർ പഞ്ചായത്തിന് കൈമാറി ജില്ലാപഞ്ചായത്തംഗം ഐ പി രാജേഷ്,

 ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശിഹാന   ഗ്രാമ പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് മിനി പുല്ലൻകണ്ടി,  പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ  ജൗഹർ പൂമംഗലം, സൽമ, ജസീല മജീദ് മെംബർമാരായ ടി കെ സുനിൽ കുമാർ, സി പി ലൈല, മൊയ്തി നെരോത്ത്, സുബൈദ, മിനി, ടി രാജു, ടി പി മജീദ്, ചന്ദ്രൻ,  ഷറീന മെഡിക്കൽ ഓഫീസർ ഡോ: രൂപ, ഇംപ്ലിമെൻ്റ് ഓഫീസർ ഡേ: റൂബി, നഴ്സിങ് സൂപ്രണ്ട് ആമിന രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി ഇൽയാസ്, ഷനോജ്, പി കെ മനോജ് കുമാർ, വി സി മുഹമ്മദ് മാസ്റ്റർ, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു