,

ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ചുകൊന്നു; യുവതിയേയും, കുഞ്ഞിനേയും കൊന്നതിലുള്ള പ്രതികാരമെന്ന് പൊലീസ്

     ( 29 മേയ് 2021)


​  രാജസ്ഥാനില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തി. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേര്‍ കാര്‍ തടഞ്ഞ ശേഷം വെടി വെക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഡോക്ടര്‍മാരായ സുധീപ് ഗുപ്തയും (46) ഭാര്യ സീമാ ഗുപതയും (44) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.