പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും നിരാശയില്ലെന്നും കെ കെ ശൈലജ ടീച്ചർ
(18-05-2021 )
തിരുവനന്തപുരം:മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടി പൂർണമായും അംഗീകരിച്ച് കെ.കെ. ശൈലജ. തീരുമാനം പാർട്ടിയുടേതാണ്, അത് പൂര്‍ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെ.കെ. ശൈലജ പറഞ്ഞു.
ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെ.കെ. ശൈലജ ഉണ്ടാകില്ലെന്ന അപ്രതീക്ഷിത തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സി.പി.എം തീരുമാനിക്കുകയായിരുന്നു.
വ്യക്തിയെ നോക്കിയിട്ടല്ല ശൈലജയെ ഒഴിവാക്കിയതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. തോമസ് ഐസക്കോ ഇ.പി. ജയരാജനോ മോശമായതു കൊണ്ടല്ലല്ലോ അവരെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് എന്നും എളമരം കരീം ചോദിച്ചു.


0 അഭിപ്രായങ്ങള്‍