നരിക്കുനി: കോവിഡ് അടിയന്തിര സാഹചര്യം നേരിടുന്നതിനായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് നരിക്കുനി സാമൂഹിക ആരോഗ്യ കേന്ദ്രം വഴി നരിക്കുനി ഗ്രാമപഞ്ചായത്തിന് 50 പൾസ് ഓക്സീമീറ്ററുകൾ നൽകി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷിഹാനരാരപ്പൻ കണ്ടി നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീമിന്  കൈമാറി.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അരോഗ്യ സ്റ്റാൻസ്റ്റിംഗ് കമ്മറ്റി ചെയർമാൻ കെ.സർ ജാസ് അധ്യക്ഷത വഹിച്ചു.വൈ.പ്രസിഡണ്ട് മിനി പുല്ലൻ കണ്ടി, മെഡിക്കൽ ഓഫീസർ ഡോക്ടർ രൂപ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉമ്മുസൽമ, പഞ്ചായത്ത് മെമ്പർ അബ്ദുൽ മജീദ്, മിഥിലേഷ്, പി.ആർ .ഒ. സൂരജ്, ലിനീഷ് എന്നിവർ പങ്കെടുത്തു.