ട്രാഫിക് പിഴ അടയ്ക്കാൻ ഓൺലൈൻ സംവിധാനം :-                                                     

 _21-MAY-2021


കോഴിക്കോട്:വാഹന പരിശോധനയ്ക്കിടെ തത്സമയം പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ വഴി അടയ്ക്കാം.  നാഷണൽ ഇൻഫർമാറ്റിക് സെൻ്ററു० (NIC) സംസ്ഥാന ട്രഷറി വകുപ്പും ചേർന്ന് പരിവാഹൻ വെബ്സൈറ്റിലൂടെ പിഴ അടയ്ക്കാനുള്ള സൗകര്യം ഒരുക്കി. https://echallan.parivahan.gov.in വെബ്സൈറ്റിൽ കയറി ചെലാൻ വിവരങ്ങൾ നൽകിയാണ് പണം അടക്കേണ്ടത്. നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ കാർഡ്, യുപിഎെ  തുടങ്ങിയവയിലൂടെയു० പണമടയ്ക്കാം എന്ന് ജില്ലാ നോഡൽ ഓഫീസർ പി കെ രാജു പറഞ്ഞു.