ഡി.വൈ.എഫ്.ഐ.ആഹ്ലാദപ്രകടനങ്ങൾക്കായി സമാഹരിച്ചു വെച്ചിരുന്ന ഒരുലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
കോഴിക്കോട്: ബേപ്പൂരിൽ ആഹ്ലാദപ്രകടനങ്ങൾക്കായി ഡി.വൈ.എഫ്.ഐ. സമാഹരിച്ചുവെച്ചിരുന്ന ഒരുലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയതിനെത്തുടർന്ന് തുക ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കെ. ഷഫീഖിൽ നിന്ന് പി.എ. മുഹമ്മദ് റിയാസ് തുക ഏറ്റുവാങ്ങി.
ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയന്റ് സെക്രട്ടറി വി. വസീഫ്, എൽ.ഡി.എഫ്. മണ്ഡലംസെക്രട്ടറി എം. ഗിരീഷ്, ബ്ലോക്ക് പ്രസിഡന്റ് എം. അനൂപ്, ജില്ലാകമ്മിറ്റിഅംഗം എം. സമീഷ്, സി. സന്ദേശ് എന്നിവർ പങ്കെടുത്തു.


0 അഭിപ്രായങ്ങള്‍