ട്രിപിള്‍ ലോക്ക് ഡൗണ്‍...; മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു:-


​  ട്രിപിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ജില്ലയിലെ അതിര്‍ത്തികള്‍ പൂര്‍ണമായും പൊലീസും തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളും  സംയുക്തമായി അടച്ചു. ഊടുവഴികളെല്ലാം അടച്ചതിനെ തുടര്‍ന്ന് സംസ്ഥാന പാതയായ അരീക്കോട് -മുക്കം റോഡിലെ എരഞ്ഞിമാവ് മാത്രമാണ് തുറന്ന് കൊടുത്തത്. ഇവിടെ കര്‍ശന പരിശോധനയും നടത്തുന്നുണ്ട്.