ജില്ലാ ദുരന്ത നിവാരണ ,
ആരോഗ്യ വകുപ്പ്,
KSEB എന്നീ വകുപ്പുകൾക്കുള്ള പ്രത്യേക നിർദേശം :-
തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, പ്രസ്തുത ന്യൂനമർദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ന്യൂനമർദ രൂപീകരണത്തിൻ്റെ ഭാഗമായി കേരളത്തിൽ ശക്തമായ കാറ്റിനും, മഴക്കും സാധ്യതയുണ്ട്. മെയ് 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും, ഓറഞ്ച് അലേർട്ടും വിവിധ ജില്ലകളിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
സംസ്ഥാനത്ത് അതിശക്തമായ മഴയും, കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇതുമൂലം കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിൽ വൈദ്യുത സപ്ലൈ തടസ്സമില്ലാതെ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ഇതിനായി ആശുപത്രികളിൽ ഉടനടി ജനറേറ്ററുകൾ സ്ഥാപിക്കണം.
വൈദ്യുത ബന്ധത്തിൽ തകരാറുകൾ വരുന്ന മുറക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ, ആവശ്യമായ ടാസ്ക് ഫോഴ്‌സുകൾ തുടങ്ങിയവ , വൈദ്യുത വകുപ്പ് മുൻകൂട്ടി സജ്ജമാക്കി നിർത്തണം.
ആശുപത്രികളിൽ വൈദ്യുതി മുടങ്ങുന്നില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഉറപ്പാക്കണം.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


0 അഭിപ്രായങ്ങള്‍