സൗജന്യമായി വീടുകൾ വൈദ്യുതീകരിച്ച് വൈദ്യുതി ജീവനക്കാർ :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ സ്റ്റാഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വീടുകൾ വൈദ്യുതീകരിച്ച് നൽകി ,സ്റ്റാഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതിയില്ലാതെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുടുംബങ്ങളെ കണ്ടു പിടിച്ച് അവർക്ക് വേണ്ട വയറിംഗ് ,അപേക്ഷാഫീസുകൾ ,കോഷൻ ഡെപ്പോസിറ്റ് തുടങ്ങിയവ ജീവനക്കാർ അടച്ചാണ് വൈദ്യുതി നൽകുന്നത് ,പാറന്നൂർ കൈപ്രത്ത് ചാലിൽ സജു - സജിത ദമ്പതികളുടെ രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ ശ്രീ രശ്മിക്ക് വേണ്ടിയാണ് ഇത്തവണ വൈദ്യുതി നൽകിയത് ,വൈദ്യുതി സ്വിച്ച് ഓൺ കർമ്മം അസിസ്റ്റൻ്റ് എഞ്ചിനീയർ കെ ഹാരിസ് നിർവ്വഹിച്ചു ,സബ് എഞ്ചിനീയർ ടി ഷാനവാസ് ഷാൻ അദ്ധ്യക്ഷനായിരുന്നു ,ബി ജിജു ,പി പി റഷീദ് ,പി റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു ,

ഫോട്ടോ :- നരിക്കുനി കെ എസ് ഇ ബി സ്റ്റാഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി വീടുകൾക്ക് വൈദ്യുതി നൽകുന്നതിൻ്റെ സ്വിച്ച് ഓൺ കർമ്മം പി ഹാരിസ് നിർവ്വഹിക്കുന്നു ,