നരിക്കുനി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജോലി ഒഴിവ്.
നരിക്കുനി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക സ്വീപ്പർ തസ്തികയിലേക്കും, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് ആംബുലൻസ് വാഹനത്തിലെ താൽക്കാലിക ഡ്രൈവർ തസ്തികയിലേക്കും അഭിമുഖം നടത്തുന്നു.
സ്വീപ്പർ തസ്തികയിലേക്കുള്ള അപേക്ഷകർ കുടുംബശ്രീ അംഗങ്ങൾ ആയിരിക്കണം. അപേക്ഷകർ 9 /6 / 21ന് ബുധനാഴ്ച രാവിലെ10 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ,പകർപ്പും സഹിതം അഭിമുഖത്തിന് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.
ആംബുലൻസ് ഡ്രൈവർ അഭിമുഖം 9/06/21 ന് ഉച്ചക്ക് 2 മണിക്ക് നടക്കും. ആംബുലൻസ് വാഹനം ഓടിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും , ബാഡ്ജും ഉണ്ടായിരിക്കേണ്ടതാണ്. ഹെവി ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയ അധിക യോഗ്യത ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം ,


0 അഭിപ്രായങ്ങള്‍