കടലോര മേഖലയിൽ സഹായവുമായി ഡി വൈ എഫ് ഐ
നരിക്കുനി :-കോവിഡും , കടൽക്ഷോഭവും വറുതിയിലാഴ്ത്തിയ കോഴിക്കോട്ടെ തീരദേശ പ്രദേശങ്ങളിൽ ഡി വൈ എഫ് ഐ നരിക്കുനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റുകളിൽ നിന്നും ചക്കകൾ ,കപ്പ, വാഴക്കുല തുടങ്ങിയ വിഭവങ്ങൾ ശേഖരിച്ചു നൽകി. അഞ്ഞൂറോളം ചക്കകളും ,കപ്പയും, വാഴക്കുലയുമുൾപ്പടെ കയറ്റിയ ലോറിയുടെ ഫ്ലാഗ്ഓഫ് ബ്ലോക്ക് സെക്രട്ടറി വി കെ വിവേക് നിർവഹിച്ചു. നൈനാംവളപ്പ് ,കോതി എന്നിവിടങ്ങളിൽ മേഖല സെക്രട്ടറി കെ കെ മിഥിലേഷ് പ്രദേശവാസികൾക്ക് ഭക്ഷ്യ വസ്തുക്കളും , സാധനങ്ങളും കൈമാറി. പ്രസിഡന്റ് റംഷിദ് ,നിതിൻ ,നംഷിദ് തുടങ്ങിവർ നേതൃത്വം നൽകി.


0 അഭിപ്രായങ്ങള്‍