സ്വകാര്യ ബസ് സർവീസ്: ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു -     23.06.2021 - 



തിരുവനന്തപുരം:ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു. ശനി - ഞായർ ദിവസങ്ങളിൽ സ്വകാര്യ ബസ് സർവീസ് നടത്താൻ പാടില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു. അതേസമയം മറ്റു സ്ഥലങ്ങളില്‍ ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണം തുടരും.

ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം നടപ്പിലാക്കുന്നത് യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നതാണെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത്.


ഒറ്റ-ഇരട്ട അക്ക നമ്പര്‍ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇക്കഴിഞ്ഞ 18 മുതലാണ് ഇങ്ങനെ ബസുകള്‍ ഓടുന്നത്. ഇങ്ങനെ ഓടിയാൽ നഷ്്ടമാകുമെന്ന് ചൂണ്ടിക്കാണിച്ച് പലരും ബസുകൾ നിരത്തിലിറക്കുന്നില്ല.