ഇന്ധന വില വർദ്ധനവിനെതിരെ  വേറിട്ട പ്രതിഷേധം 18.06.2021 -




നരിക്കുനി: പെട്രോൾ വാങ്ങാൻ ആയിരം കേന്ദ്രങ്ങളിൽ മഷിക്കുപ്പികളുമായി ക്യൂ നിൽക്കുന്നു ' എന്ന പ്രമേയത്തിൽ അനിയന്ത്രിതമായ പെട്രോൾ വിലവർധനവിനെതിരെ എസ് എസ് എഫ്  സംസ്ഥാനമൊട്ടുക്കും നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി  നരിക്കുനി ഡിവിഷൻ കമ്മറ്റി ഡിവിഷൻ പരിധിയിലെ അഞ്ച് പെട്രാൾ പമ്പുകൾക്ക് സമീപം സമരം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  പ്രവർത്തകർ പ്രതിഷേധം നടത്തി ,

പാറന്നൂർ, ചാലിയേക്കരത്താഴം, ചേളന്നൂർ 8/4 ,അമ്പലത്തു കുളങ്ങര,പറമ്പിൽ ബസാർ എന്നീ അഞ്ച് കേന്ദ്രങ്ങളിൽ നടന്ന 

സമരപരിപാടികൾക്ക് ഡിവിഷൻ സെക്ടർ ലീഡേഴ്സ് നേതൃത്വം നൽകി.


മഹാമാരികളും, സാമ്പത്തിക തകർച്ചയും മൂലം ,ജനജീവിതം ദുസ്സഹമായ ഈ ഘട്ടത്തിലും ,യാതൊരു മനുഷ്യത്വപരമായ നീതീകരണവും ഇല്ലാതെ ഉയർത്തികൊണ്ടിരിക്കുന്ന ഇന്ധനവില പിടിച്ചുകെട്ടാൻ കഴിയാത്തത് ഭരണകൂട പരാജയമാണ്. അധികാരത്തിലെത്തിയാൽ ഇന്ധനവില പകുതിയാക്കുമെന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചവർ തന്നെ കഴിഞ്ഞ 6 വർഷമായി ഇന്ധനവില കുത്തനെ കൂട്ടുന്നത് ക്രൂരവും നിന്ദ്യവുമാണ്‘ എന്ന് എസ് എസ് എഫ് നേതാക്കൾ പറഞ്ഞു.


ചാലിയേക്കരത്താഴത്ത് നടന്ന ഡിവിഷൻ ഉദ്ഘാടനം

ഡിവിഷൻ പ്രസിഡണ്ട് നജീബ് സഖാഫി നിർവഹിച്ചു.

സമര കേന്ദ്രങ്ങളിൽ ഡിവിഷൻ സെക്രട്ടറിമാരായ മുനീർ സഖാഫി,ശബീറലി ഖുത്വുബി, ശാഫി സുറൈജി,അനീസ് പാലോളിത്താഴം,മുർഷിദ് ഭരണിപാറ തുടങ്ങിയവർ മഷി കുപ്പിയിൽ പെട്രോൾ വാങ്ങി പ്രതിഷേധിച്ചു.