നരിക്കുനി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായി രണ്ടാം ഘട്ട  ഹോമിയോപ്പതിക്‌ ഇമ്മ്യൂണർ ബൂസ്റ്റർ മരുന്നുകളുടെ വിതരണം തുടങ്ങി. നരിക്കുനി  ഗ്രാമപഞ്ചായത്തിന്റെയും, നരിക്കുനി  ഗവ.ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ടാം ഘട്ടത്തിൽ നരിക്കുനി  പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ  നൽകുന്നതാണ് . ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് ആർ.ആർ.ടി വളണ്ടിയർമാർ മരുന്ന് മുഴുവൻ വീടുകളിലും എത്തിക്കുന്നതാണ് .ഇമ്മ്യൂൺ ബൂസ്റ്റർ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.കെ സലിം അവർകൾ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ കൃഷ്ണൻ  ടി.പി യിൽ നിന്നും ഏറ്റു വാങ്ങി .രണ്ടാം ഘട്ടം വിതരണ ഉൽഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉമ്മുസൽമ അവർകൾക്ക്  നൽകി പ്രസിഡണ്ട് നിർവഹിച്ചു .ചടങ്ങിൽ മെമ്പർമാരായ ശ്രീ സുനിൽ കുമാർ ,ശ്രീമതി  സുബൈദ ,ശ്രീമതി ലതിക കെ.കെ എന്നിവർ പങ്കെടുത്തു.ഒന്നാംഘട്ടത്തിൽ മുഴുവൻ വീടുകളിലും ഇമ്മ്യൂൺ ബൂസ്റ്റർ എത്തിക്കാൻ സാധിച്ചത് വളരെയധികം  ഫലപ്രദമായിരുന്നെന്ന് യോഗം വിലയിരുത്തി .പഞ്ചായത്തിലെ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും ,കൂട്ടായ പ്രവർത്തനത്തിലൂടെ നരിക്കുനി പഞ്ചായത്തിനെ കോവിഡ്മുക്തമാക്കണമെന്നും പ്രസിഡന്റ് അറിയിച്ചു .