ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് എത്തി :-

  ( 03 ജൂൺ 2021)


​  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തി. 20 വയൽ മരുന്നാണ് എത്തിയത്. കഴിഞ്ഞ ഞായറാഴ്ച മുതൽ മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.