അപകട ഭീഷണിയായി കൂറ്റൻ പരസ്യ ബോർഡുകൾ; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
(02 ജൂൺ 2021)
കാലവർഷം വരാനിരിക്കെ കോഴിക്കോട് നഗരത്തിൽ അപകടഭീഷണിയുയർത്തി കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ പരസ്യ ബോർഡുകൾ നീക്കം ചെയ്യാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് നഗരസഭാ സെക്രട്ടറി ഇക്കാര്യം വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

0 അഭിപ്രായങ്ങള്‍