'പൂക്കുന്നുമ്മൽ ബാബു രാജൻ മസ്റ്റർ അനുസ്മരണവും, കുട്ടികൾക്ക് പഠനോപകരണ വിതരണവും :- കാക്കൂർ: പുരോഗമന കലാ സാഹിത്യ സംഘം  കാക്കൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കുന്നുമ്മൽ ബാബു രാജൻ മസ്റ്റർ അനുസ്മരണവും, കുട്ടികൾക്ക് പഠനോപകരണ വിതരണവും നടന്നു , കാക്കൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.എം ഷാജി ഉദ്ഘാടനം ചെയ്തു ,എം.കെ സന്തോഷ് അധ്യക്ഷനായിരുന്നു ,  ബ്ലോക്ക് മെമ്പർ എസ് വി ജോസ്ന, ഒന്നാം വാർഡ് മെമ്പർ വി നസീർ, ടി പി  ഉണ്ണിക്കൃഷ്ണൻ, എൻ എ ശേഖരൻ എന്നിവർ സംസാരിച്ചു , ബാബു രാജൻ മാസ്റ്ററുടെ കുടുബം  പഞ്ചായത്തിൻ്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയസംഭാവന പഞ്ചായത്ത് പ്രസിഡണ്ട് സി.എം ഷാജി ഏറ്റുവാങ്ങി,