നരിക്കുനി പഞ്ചായത്ത് ശ്മശാന ഭൂമിയിലെ മരം മുറിക്കെതിരെ പ്രതിഷേധ ധർണ നടത്തി :-
നരിക്കുനി: - ശ്മശാന നിർമ്മാണത്തിൻ്റെ പേരിൽ ശ്മശാന ഭൂമിയിലെ മരം മുറിയിൽ പ്രതിഷേധിച്ചും ,കോവിഡ് മഹാമാരി കാലത്ത് ആംബുലൻസ് ഡ്രൈവറെ അന്യായമായി പിരിച്ചുവിട്ടതിലും പ്രതിഷേധിച്ച് എൽ ഡി എഫ് നരിക്കുനി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നരിക്കുനി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി ,സി പി ഐ (എം) കക്കോടി ഏരിയാ കമ്മറ്റി അംഗം വി ബാബു ഉൽഘാടനം ചെയ്തു ,സി മനോജ് അദ്ധ്യക്ഷനായിരുന്നു ,ഒ പി മുഹമ്മദ് ഇഖ്ബാൽ ,കെ പി മോഹനൻ ,അബ്ദുൾ മജീദ് ,വി സി ഷനോജ് തുടങ്ങിയവർ സംസാരിച്ചു


0 അഭിപ്രായങ്ങള്‍