പൊട്ടക്കിണറ്റിൽ വീണ നായയെ ആര് രക്ഷിക്കും ?
O5.06.2021
പുന്നശ്ശേരി: - പൊട്ടക്കിണറ്റിൽ വീണ നായയെ കരക്കെത്തിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി.കാരകുന്നത്ത് കണ്ടിക്കുന്നുമ്മൽ മുഹമ്മദിൻ്റെ 14 കോൽ ആഴമുള്ള കിണറിലായിരുന്നു നായ വീണത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നായ അപകടത്തിൽപ്പെട്ടത്.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കിണറിൽ വെള്ളമില്ല. കിണറവാട്ടെ അപകടകരമായ നിലയിലാണ്. അതു കൊണ്ട് തന്നെ അരികിലേക്ക് വരാൻ നാട്ടുകാർക്ക് ഭയവുമാണ്. നരിക്കുനി അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചുവെങ്കിലും നായയെ എടുക്കാനുള്ള വകുപ്പ് ഞങ്ങൾക്കില്ലായെന്നു പറഞ്ഞ് കൈമലർത്തുകയായിരുന്നു. ലോഡിങ് തൊഴിലാളിയായ കണ്ടിക്കുന്നുമ്മൽ
കൃഷ്ണൻകുട്ടിയുടെ കരുതലിലാണ് നായ.നായക്ക് വേണ്ട ഭക്ഷണം കൃഷ്ണൻകുട്ടി നൽകുന്നുണ്ടെങ്കിലും, കരകയറാനുള്ള കരച്ചിലിലാണ് നായ ,


0 അഭിപ്രായങ്ങള്‍