വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്​കൂൾ ടീച്ചറാവാം; ഓൺലൈൻ അപേക്ഷ ജൂലൈ ഏഴ്​ വരെ :-


 15.06.2021

വിദ്യാഭ്യാസവകുപ്പിൽ ഹൈസ്​കൂൾ ടീച്ചർ (സാമൂഹ്യശാസ്​ത്രം), മലയാളം മീഡിയം (കാറ്റഗറി നമ്പർ 203/2021) തസ്​തികയിലേക്ക്​ ജില്ലാതല ജനറൽ റിക്രൂട്ട്​മെൻറിന്​ കേരള പബ്ലിക്​ സർവിസ്​ കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. 

പതിനാല്​ ജില്ലകളിലും ഒഴിവുകളുണ്ട്​.

എണ്ണം കണക്കാക്കിയിട്ടില്ല. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്​ഞാപനം ജൂലൈ 2ലെ ഗസറ്റിലും www.keralapsc.gov.in വെബ്​പോർട്ടലിൽ റിക്രൂട്ട്​മെൻറ്​/നോട്ടിഫിക്കേഷൻ ലിങ്കിലും ലഭിക്കും. ശമ്പളനിരക്ക്​ 29200-62400 

(പരിഷ്​കരണത്തിന്​ മുമ്പുള്ളത്​)

ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദവും ,ബി.എഡ്​/ബി.ടിയും കെ-ടെറ്റ്​ യോഗ്യതയുമുള്ളവർക്ക്​ അപേക്ഷിക്കാം. 

സി-ടെറ്റ്​/നെറ്റ്​/സെറ്റ്​/എം.ഫിൽ/പിഎച്ച്​.ഡി/എം.എഡ്​ യോഗ്യതയുമുള്ളവർക്ക്​ കെ-ടെറ്റ്​ വേണമെന്നില്ല.

ഹിസ്​റ്ററി, ഇക്കണോമിക്​സ്​, ജ്യോഗ്രഫി, പൊളിറ്റിക്​സ്​, കൊമേഴ്​സ്​, ഫിലോസഫി, മ്യൂസിക്​, സോഷ്യോളജി മുഖ്യവിഷയമായി ബിരുദമെടുത്തവരെയാണ്​ പരിഗണിക്കുക.


ബി.കോമും കോമേഴ്​സിൽ ബി.എഡും ഉള്ളവർക്കും അപേക്ഷിക്കാം. ആർ.ഐ.ഇ മൈസൂരുവിൽനിന്നും ബി.എഎഡ്​ (സോഷ്യൽ സ്​റ്റഡീസ്​, ഇംഗ്ലീഷ്​), ബി.എ (ഇസ്​ലാമിക്​ ഹിസ്​റ്ററി, ഉർദു ഡബിൾ മെയിൻ) ബി.എഡ്​ (സോഷ്യൽ സ്​റ്റഡീസ്​) ബി.എ (ഇസ്​ലാമിക്​ ഹിസ്​റ്ററി മെയിൻ, ജനറൽ ഇക്കണോമിക്​സ്​, ഇന്ത്യൻ ഹിസ്​റ്ററി സബ്​സിഡിയറി), ബി.എഡ്​ (ഹിസ്​റ്ററി) ബി.എ ((ഇസ്​ലാമിക്​ ഹിസ്​റ്ററി & അറബിക്​ മെയിൻ) ബി.എഡ്​ (സോഷ്യൽ സ്​റ്റഡീസ്​) മുതലായ യോഗ്യതകളുള്ളവർക്ക്​ അപേക്ഷിക്കാൻ അർഹതയുണ്ട്​.

 ജൂലൈ 7 വരെ അപേക്ഷ സ്വീകരിക്കും.